
കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം. ഇഡിയോട് തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടെന്ന് കോടതി നിർദേശിച്ചു. തോമസ് ഐസക്ക് ഇഡി സമൻസിനെതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടെന്ന് കോടതി പറഞ്ഞു.
തോമസ് ഐസക് ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി. എട്ടു തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ എട്ടു തവണയും ഹാജരാകാൻ തോമസ് ഐസക് തയാറായില്ല. ഇതിനിടെയാണ് ഇഡി സമൻസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി ഹൈക്കോടതിയിൽ മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിന്റെ മൊഴിയെടുക്കൽ അനിവാര്യമെന്ന് വ്യക്തമാക്കിയിരുന്നു.






