
തിരുവനന്തപുരം: പ്രമുഖ സിനിമാനിര്‍മ്മാതാവ് ഗാന്ധിമതിബാലന് (66)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തില്‍ അനേകം ക്ലാസ്സിക് സിനിമകള്‍ നിര്മ്മിച്ചുള്ളയാളാണ് അദ്ദേഹം.
പഞ്ചവടിപ്പാലം, സുഖമോദേവി, മുന്നാം പക്കം, പത്താമുദയം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികള്‍ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള അദ്ദേഹം പത്മരാജനുമായി അനേകം സിനിമകള്‍ ഒരുക്കി. ഗാന്ധിമതി ഫിലിംസിന്റെ ബാനറില്‍ മലയാളത്തില്‍ നാഴികക്കല്ലായി മാറിയഒട്ടേറെ മികച്ച സിനിമകള്‍ നിര്‍മ്മിച്ച അദ്ദേഹം 90 കളോടെ് സിനിമാ നിര്‍മ്മാണരംഗത്ത് നിന്നും പിന്മാറിയിരുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും അടക്കമുള്ള മലയാളത്തിലെ മുന്‍ നിര താരങ്ങളായിരുന്നു അദ്ദേഹത്തിന്റെ സിനിമകളിലെ അഭിനേതാക്കള്‍. പത്മരാജന് പുറമേ കെ.ജി. ജോര്‍ജ്ജ്, ഭരതന്, പ്രിയദര്ശന്, ജോഷി, ബാലചന്ദ്ര മേനോൻ, ജെ. ശശികുമാർ, വേണു നാഗവള്ളി, തുടങ്ങി 80 കളിലും 90 കളിലുമായി മലയാളത്തില സജീവമായി നിന്ന അനേകം സംവിധായകര്‍ക്കൊപ്പം അദ്ദേഹം സിനിമ ചെയ്തിരുന്നു.
മുപ്പതോളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു. അവതാരകയും സംരംഭകയുമായ സൗമ്യ ബാലൻ മകളാണ്. മകളുടെ സൈബർ ഫോറൻസിക് ലാബും സൈബർ ഫോറൻസിക് സോഫ്റ്റ്വെയറുകളും ചേർന്ന സ്ഥാപനത്തിന്റെ അമരത്തേക്ക് ബാലൻ പിന്നീട് കടന്നിരുന്നു.






