
കോഴിക്കോട്: ലൗ ജിഹാദ് ഒരു റിയൽ സ്റ്റോറിയാണെന്നും കേരള സ്റ്റോറി വിവാദമാക്കുന്നവർ സ്ഥാപിത താൽപര്യക്കാരാണെന്നും വയനാട്ടിലെ എൻ ഡി എ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശ്ശേരി ബിഷപ്പ് അഭിവന്ദ്യ മാർ റെമിജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.
എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിലെ വലിയ വിഷയമായ ലൗ ജിഹാദും, ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റും തമസ്കരിക്കുകയാണ്. മുസ്ളീം ലീഗിന്ന്റെ് യുംജമാ അത്തെ ഇസ്ളാമിയുടെയുംപോപ്പുലർ ഫ്രണ്ടിന്റെ്യും സമ്മർദ്ദത്തിന് വഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നതെന്ന് കെ സുരേന്ദ്രന് പറഞ്ഞു
കേരളാ സ്റ്റോറി സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളാ സ്റ്റോറി നടന്ന കഥയാണ്. അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിവാദമാക്കുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യക്കാരാണ്. വർഗ്ഗീയ ശക്തികളുടെ വോട്ടു കൊണ്ട് അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്നവരുടെ മോഹം നടക്കാൻ പോകുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.






