
കെ കെ ശൈലജയുടെ വാർത്താ സമ്മേളനത്തിൽ കണ്ടത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് യുഡിഎഫ് വനിതാ എംഎല്‍എ മാര്‍. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മുമ്പ് വന്ന പരാതികളില്‍ വസ്തുതാപരമായ നടപടിയെടുക്കാനോ അന്വേഷിക്കാനോ പോലീസ് കൂട്ടാക്കിയില്ലെന്നും ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ. രമയും കോണ്‍ഗ്രസിന്റെ ഉമാതോമസും പറഞ്ഞു.
വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ഷൈലജക്ക് നേരെ നടന്ന സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അത്തരം കാര്യങ്ങളെ രാഷ്ട്രീയം നോക്കാതെ തന്നെ എതിര്‍ക്കേണ്ട സാഹചര്യം ഉണ്ടെന്നും പറഞ്ഞു. ഇത്തരം ഒരു പരാതി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പറയേണ്ടി വന്നതിനു കാരണം പൊലീസ് ആണെന്നും കെ.കെ. രമ ആരോപിച്ചു.
മുഖമില്ലാത്ത ആളുകൾ വഴി ലൈംഗിക ചുവയോടെ ഉള്ള അധിക്ഷേപങ്ങൾ ആദ്യത്തെ അനുഭവം അല്ലെന്നും പറഞ്ഞു. മുമ്പ് പലപ്പോഴായി സൈബർ സെല്ലിന് പരാതി നൽകിയ വിഷയമാണിത് എന്നാല്‍ വസ്തുതാപരമായ അന്വേഷണം നടത്താന്‍ കൂട്ടാക്കിയില്ലെന്നും അതിനാല്‍ പരാതികള്‍ കെട്ടിക്കിടക്കുകയാണെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു. വ്യാജപ്രചരണം നടപടി എടുക്കുന്നതിൽ പാർട്ടി നോക്കേണ്ടതില്ലെന്നും ആരെയും സംരക്ഷിക്കില്ലെന്നും പൊലീസിന് എന്താണ് നടപടിയെടുക്കാൻ മടിയെന്നും കെ കെ രമ ചോദിച്ചു.
പി ജയരാജന്റെ അശ്ലീലം കലർന്ന എഫ് ബി പോസ്റ്റ് ചൂണ്ടിക്കാണിച്ച് നേതാക്കളുടെ ഭാഗത്ത് നിന്ന് മോശം പരാമർശങ്ങൾ ഉണ്ടാകുന്നുവെന്നും കുറ്റപ്പെടുത്തി. പി. ജയരാജം'വെണ്ണപ്പാളി' പരാമർശത്തിനെതിരെ പൊലീസിനും തെരെഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും കെ കെ രമ അറിയിച്ചു. നിലവിലെ എഫ്ഐആർ മറ്റെന്തൊക്കെയോ ആസൂത്രണത്തിന്റെ ഭാഗമാണ്. ചർച്ച വഴി തിരിച്ച് വിടാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.
ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ടുള്ള നുണ പ്രചരണം കെ.കെ. ഷൈലജ അവസാനിപ്പിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് സൈബർ ആക്രമണം എന്ന പരാമർശം അസംബന്ധമാണെന്നും പറഞ്ഞു. പരാമർശം അസംബന്ധമാണെന്ന് ചൂണ്ടിക്കാണിച്ച കെ കെ രമ ഏതെങ്കിലും നേതാക്കളുടെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചു.





