നടന് സല്മാന് ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേര് അറസ്റ്റിലായതിന് പിന്നാലെ താരത്തെ വീട്ടലെത്തി സന്ദര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. ബാന്ദ്രയിലെ വസതിയിലെത്തി സല്‍മാനെ സന്ദര്‍ശിച്ച ഷിന്‍ഡെ താരത്തിനും കുടുംബത്തിനും സംരക്ഷണവും ഉറപ്പ് നല്കി. വെടിവെപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സല്‍മാനെ സന്ദര്‍ശിച്ച ശേഷം ഷിന്‍ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുംബൈയില്‍ ഒരു സംഘവും ഇല്ല. അധോലോകത്തിന് മുംബൈയില്‍ ഇടം ഇല്ല. ഇത് മഹാരാഷ്ട്രയാണ്, ഇത് മുംബൈയാണ്. ഞങ്ങള്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തെ അവസാനിപ്പിക്കും, ആരും ഇത്തരത്തിലൊരു കുറ്റം ചെയ്യാന്‍ ധൈര്യപ്പെടരുത്, ''ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ക്കുന്നതിനെ പരാമര്‍ശിച്ച് ഷിന്‍ഡെ പറഞ്ഞു.
സല്‍മാന്‍ഖാന്റേയും കുടുംബാംഗങ്ങളുടെയും സുരക്ഷ ശക്തമാക്കാന്‍ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.''സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പിന്നില്‍ നില്‍ക്കുമെന്നും താരത്തിന്റെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഞാന്‍ സല്മാന് ഖാന് ഉറപ്പുനല്‍കിയിട്ടുണ്ട്. മുംബൈയില്‍ ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ ആരും ധൈര്യപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തും' ഷിന്‍ഡെ പറഞ്ഞു.
ഞായറാഴ്ച സല്‍മാന്റെ വീടിനുനേരെ ആക്രമണം നടത്തിയ ശേഷം ഒളിവിലായിരുന്ന വിക്കി ഗുപ്ത (24), സാഗര്‍ പാല് (21) എന്നിവരെ തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ക്ഷേത്ര പരിസരത്ത് നിന്ന് പിടികൂടിയിരുന്നു. ഇവരില്‍ ഒരാള്‍ ബൈക്ക് ഓടിച്ചുകൊണ്ട് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു അതില്‍ ഒന്ന് ഖാന്റെ വസതിയുടെ മതിലിലും മറ്റൊന്ന് ഗാലറിയിലും പതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
''പോലീസ് അന്വേഷിക്കുന്നുണ്ട്, സത്യം പുറത്തുവരും. സംഭവത്തിന് പിന്നില്‍ ആരാണെന്ന് പോലീസ് കണ്ടെത്തും. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.
ഷിന്‍ഡെയുടെ സന്ദര്‍ശന വേളയില്‍ മുന്‍ എംഎല്‍എ ബാബ സിദ്ദിഖി, അദ്ദേഹത്തിന്റെ മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ സീഷന്‍ സിദ്ദിഖി, ശിവസേന നേതാവ് രാഹുല്‍ കനാല്‍ എന്നിവരും താരത്തിന്റെ വസതിയില്‍ ഉണ്ടായിരുന്നു.

Comments