
പ്രയാഗ്രാജ്: വിവാഹദിനം വൈവിദ്ധ്യവും ഓര്ത്തിരിക്കുന്നതുമാക്കി മാറ്റാന്‍ വധൂവരന്മാര് അനേകം രീതികള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ വിവാഹദിനത്തില്‍ പരിസ്ഥിതിയെക്കുറിച്ച് ബോധവല്‍ക്കരിക്കല്‍ ഒരുപക്ഷേ ഇതാദ്യമാകണം. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് പരിസ്ഥിതി ബോധവല്‍ക്കരണം ലക്ഷ്യമിട്ട് വരന് ബന്ധുക്കളുമായി വിവാഹവേദിയില്‍ എത്തിച്ചേര്‍ന്നത് എട്ടുകിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി.
ഹരിത ബോധനം ലക്ഷ്യമിട്ട് പ്രതാപ്ഗറിലെ മന്ദാത്താ ബ്ളോക്കില്‍ നിന്നും യാത്ര തുടങ്ങിയ വരനും സംഘവും ഇതേ ജില്ലയില്ലെ ഉസ്രാപൂരിലെ വിവാഹമണ്ഡപത്തിലേക്കായിരുന്നു സൈക്കിള്‍ യാത്ര. ഗ്രാമീണര്‍ ഈ അസാധാരണ ലക്ഷ്യത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ഫോണിലും മറ്റും പകര്‍ത്തിയിരുന്നു. പരിസ്ഥിതി പ്രവര്ത്തകന് അജയ് ക്രാന്തികാരിയായിരുന്നു പരിപാടിയുടെ സംഘാടകന്‍. വരന് അഭിഷേക് പട്ടേലിനെയും കുടുംബത്തെയും സൈക്കിളില്‍ വധുവിന്റെ വീട്ടിലേക്ക് പോകാന്‍ അദ്ദേഹം പ്രചോദിപ്പിച്ചു.
ആള്ക്കാര് വളരെ കുറവായിരുന്നെങ്കിലും അതിന് എല്ലാവരില്‍ നിന്നും അഭിനന്ദനം കിട്ടിയെന്ന് ക്രാന്തികാരി പറഞ്ഞു. വിവാഹത്തിന്റെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനുള്ള സന്ദേശം കൂടി നല്‍കുന്നതായിരുന്നു പരിപാടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനം കുറച്ച് ഉപയോഗിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ആള്ക്കാര് ഈ രീതിയിലുള്ള ചുവടുവെയ്പ്പ് നടത്തണമെന്നും പറഞ്ഞു. ഇത് മാത്രമായിരുന്നില്ല വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ കൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുപ്പിച്ചു.
നമ്മുശട പരിസ്ഥിതി നമ്മുടെ ഉത്തരവാദിത്വമാണെന്ന് എന്നത് പഠിക്കുകയും മറ്റുള്ളവരെ ബോധവല്‍ക്കരിക്കുകയും വേണമെന്ന് വരന് അഭിഷേക് പട്ടേലും പറഞ്ഞു. എല്ലാ വര്‍ഷവും അനേകം വാഹനങ്ങള്‍ ഉപയോഗിച്ചുള്ള അനേകം വിവാഹങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ചെറിയ ദൂരമൊക്കെ താണ്ടാന്‍ നാം സൈക്കിള്‍ ഉപയോഗിക്കുന്നത് ഉള്‍നാടന്‍ പ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും വായു ശുദ്ധമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് ക്രാന്തികാരിയും പറയുന്നു.






