
ന്യൂഡല്‍ഹി : ഛത്തീസ്ഗഡിലെ ബിജാപൂരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചാണ് അപകടമുുണ്ടായതെന്ന് നിഗമനം. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവനാണ് പരിക്കേറ്റത്.നക്സൽ ബാധിത പ്രദേശമായ ബസ്തർ ലോക്സഭാ മണ്ഡലത്തിലാണ് ബിജാപൂർ ജില്ല സ്ഥിതിചെയ്യുന്നത്. ഇവിടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ് ആദ്യ ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്.
സിആര്പിഎഫിന്റെ് 196-ാം ബറ്റാലിയനിലെ ജവനാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഉസൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ ഗല്ഗ്രാം ഗ്രാമത്തിന് സമീപത്തുളള ഒരു പോളിംഗ് ബൂത്തില്‍ നിന്ന് ഏകദേളശം 500 മീറ്റര്‍ അകലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റയാള്‍ക്ക് പ്രാഥമിക വൈദ്യചികിത്സ നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് ഇന്ന് തുടക്കമായത്. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട തമിഴ്നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.





