
നെടുങ്കണ്ടം; സ്വകാര്യ ജപ്തി നടപടിക്കിടെ തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ഷീബ ദിലീപാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.ഇന്നലെയായിരുന്നു ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇവരെ രക്ഷിക്കുന്നതിനിടെ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു.ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവില്‍ ഓഫിസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
വീടിന്റെ മുന്‍ ഉടമ, ഷീബയും കുടുംബവും താമസിക്കുന്ന വീട് പണയം വച്ച് സ്വകാര്യബാങ്കില്‍ പണം കടമെടുത്തിരുന്നു. 15 ലക്ഷം വായ്പയായി അടയ്ക്കാം എന്ന ഉറപ്പിന്റെ പുറത്താണ് ഷീബ വീട് വാങ്ങിയത്. എന്നാല്‍ പിന്നീട് സാമ്പത്തികാവസ്ഥ മോശമായതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് ജപ്തി ചെയ്യാനായി പൊലീസും ബാങ്ക് ജീവനക്കാരും എത്തിയതോടെ ഇവര്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.






