
കൊച്ചി; പിവിആര്‍ സിനിമാസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പ്രശ്നം ഒത്തുതീര്‍പ്പായി. കോവിക്കോട് പിവിആര്‍ സ്ക്രീനുകളുലും കൊച്ചി ഫോറം മാളിലും മലയാള ചിത്രങ്ങളുടെ പ്രദര്‍ശനം തുടങ്ങി.
നേരത്തെ നടന്ന ഓണ്‍ലൈന്‍ യോഗത്തിലൂടെ ഭൂരിപക്ഷം കേന്ദ്രങ്ങളുടെയും തര്‍ക്കം പരിഹരിച്ചിരുന്നു. ഈ രണ്ടു കേന്ദ്രങ്ങളുടെ കാര്യങ്ങളില്‍ മാത്രമായിരുന്നു വ്യക്തത വരുത്താതിരുന്നത്. അതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
ഇതോട് കൂടെ ഇന്ത്യയിലെ മുഴുവന്‍ സ്ക്രീനുകളിലും മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.
തര്‍ക്കത്തിന് പ്രധാന കാരണമായ വിര്‍ച്വല്‍ പ്രിന്റ് ഫീ 2025 ജനുവരി മാസം മുതല്‍ പൂര്‍ണമായി നിര്‍ത്തലാക്കുമെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്.
തിയറ്ററില്‍ സിനിമയുടെ കണ്ടന്റ് നല്‍കുന്നതിന് ഒരു നിര്‍മാതാവിന് അല്ലെങ്കില്‍ വിതരണക്കാരന് ചെലവാകുന്ന തുകയാണ് വിര്‍ച്വല്‍ പ്രിന്റ് ഫീ. വിര്‍ച്വല്‍ പ്രിന്റ് ഫീ ഇനത്തില്‍ സിനിമ നിര്‍മാതാക്കള്‍ വലിയ തുക തിയറ്ററുകള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു.






