
പോലീസ് ഇടപെടലിൽ പൂരം അലങ്കോലമായതിൽ വ്യാപക വിമർശനം ഉയർന്നതോടെ തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ചയിൽ കമ്മീഷണറെയും എസിപിയെയും മാറ്റി സർക്കാർ. തൃശൂർ കമ്മീഷണർ അങ്കിത് അശോകിനെയാണ് സ്ഥലം മാറ്റുിയത്. അങ്കിതിന് പുറമേ, അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പരാതികൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പിനിടെയുണ്ടായ വീഴ്ചകള്‍ വോട്ടെടുപ്പിന് 5 ദിവസം മാത്രം ബാക്കി നില്‍ക്കെ തൃശൂരില്‍ പുതിയ തെരഞ്ഞെടുപ്പ് വിഷയമായിരിക്കുകയാണ്.പൂരം നടത്തിപ്പിലെ വീഴ്ചകളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് ബിജെപിയുടെ പ്രചരണം.






