
പലാക്കാട് : കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി.വി.അന്‍വര്‍ എംഎല്‍എ. രാഹുല്‍ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേര്‍ത്ത് പറയാനുള്ള അര്‍ഹതയില്ല. ഡിഎന്‍എ പരിശോധിച്ച് രാഹുലിന്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. 'നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന് ഉണ്ടാവുമോ? നെഹ്റു കുടുംബത്തിന്റെ ജനറ്റിക്സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍' എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോള്‍ അന്‍വര്‍ പറഞ്ഞത്.
രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി വി അന്‍വര്‍ എംഎല്‍എ. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജനങ്ങള്‍ ആലോചിക്കേണ്ട വിഷയമെന്നും അന്‍വര്‍ ചൂണ്ടിക്കാണിച്ചു. അത് ജനങ്ങള്‍ കൃത്യമായി ആലോചിക്കും. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ ഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്യാത്തതില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും അന്‍വര്‍ ചൂണ്ടിക്കാണിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണ് എന്നാണ് രാഹുല്‍ കേരളത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ചോദിച്ചത്. രാജ്യത്ത് ബിജെപിയെ എതിര്‍ക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇതിനെ സംഭവിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം നേതാക്കള്‍ രംഗത്തുവന്നിരുന്നു.
രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സന് നേരത്തെ വ്യക്തമാക്കിയിരുന്നു. നെഹ്റു കുടുംബത്തെയും രാഹുല്‍ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും ഹസ്സന് ആവശ്യപ്പെട്ടിരുന്നു.






