
കോട്ടയം : ലോക്സഭ തിരഞ്ഞെടുപ്പിന് അവസാന മണിക്കൂറുകള്‍ ശേഷിക്കെ സമുദായിക നേതാക്കളെ കണ്ട് തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ് ഭാഗമല്ല മറിച്ച് ഗുരുത്വത്തിന്റെ് ഭാഗമായാണു സന്ദര്‍ശനമെന്നും ആദ്ദേഹത്തോട് അനുഗ്രഹം ചോദിച്ചുവെന്നും അത് ലഭിച്ചുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ചങ്ങനാശ്ശേരിയില്‍ നിന്നും നേരെ പാലാ അതിരൂപതാ ബിഷ്പ്പ് മാര്‍ ജോസഫകല്ലറങ്ങാട്ടിനെയും സുരേഷ് ഗോപി ഇന്ന് സന്ദര്‍ശിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനമാണെന്നായിരുന്നു പ്രതികരണം. ഗുരുത്വത്തിന്റെ ഭാഗമാണ് സന്ദര്‍ശനമെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ബിഷപ്പുമായി എന്താണ് സംസാരിച്ചതെന്ന് പറയാനാകില്ല. പ്രാതല്‍ കഴിക്കാന്‍ ബിഷപ്പ് ക്ഷണിച്ചിരുന്നു. വന്നു പ്രാതല്‍ കഴിച്ചു മടങ്ങിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു വെളളാപ്പളളി നടേശനുമായി സുരേഷ് ഗോപി സന്ദള്‍ശനം നടത്തിയത്. വെളളാപ്പളളി നടേശനുമായി നടത്തിയത് സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് സുരേഷ്ഗോപി പറഞ്ഞു .
തൃശ്ശൂര്‍ എന്ന് പറയുന്നത് അഞ്ചുവര്‍ഷം താന്‍ അധ്വാനിച്ചതാണ്. കൊല്ലംകാര്‍ക്ക് അറിയുന്നതിനേക്കാള്‍ നന്നായിട്ട് തൃശൂരുകാര്‍ക്ക് ഇപ്പോള്‍ തന്നെയറിയാം. തന്നെ കാണാതെ കേട്ടറിഞ്ഞവരുടെ ഇഷ്ടം തിരസ്കരിക്കാന്‍ തനിക്ക് പറ്റില്ല. തിരുവനന്തപുരവും അങ്ങനെ തന്നെയാണ്. ആദ്യം മുതലേ തികഞ്ഞ പ്രതീക്ഷ തന്നെയാണെന്നും സുരേഷ് ഗോപി പറഞ്ഞു. മത്സരിക്കാന്‍ നോമിനേഷന് അംഗീകരിക്കപ്പെട്ട എല്ലാവരും മത്സരാര്‍ത്ഥികളാണ്. തീരുമാനമെടുക്കേണ്ടത് ജനങ്ങളാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.






