
ബോളിവുഡ് നടന് സല്മാന് ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി പോലീസ് ലോക്കപ്പില്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ഒരു ഉന്നത ശിവസേന നേതാവ്. പിന്നില്‍ ഒരു രാഷ്ട്രീയക്കാരനോ ഉന്നത ഉദ്യോഗസ്ഥനോ ഇടപെട്ടിട്ടുണ്ടെന്നും പറഞ്ഞു. ബുധനാഴ്ചയാണ് മുംബൈയിലെ പോലീസ് കമ്മീഷണറുടെ ഓഫീസ് കോമ്പൗണ്ടിനുള്ളിലെ ക്രൈംബ്രാഞ്ച് കെട്ടിടത്തിലെ ഒന്നാം നിലയിലെ ലോക്കപ്പിലെ ടോയ്ലറ്റില് അനൂജ് തപാന്‍ (32) ബെഡ്ഷീറ്റില്‍ തൂങ്ങിമരിച്ചത്.
''സല്മാന് ഖാന്റെ വീടിന് പുറത്ത് വെടിയുതിര്‍ത്ത രണ്ട് പ്രതികളില്‍ ഒരാള്‍ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ചിന്റെ ലോക്കപ്പില്‍ മരിച്ചു. ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്നു. ഏതെങ്കിലും രാഷ്ട്രീയക്കാരന് ഇതില്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ട്. ഏതെങ്കിലും വലിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ട്.'' സേന (യുബിടി) നേതാവ് ആനന്ദ് ദുബെയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ പോലീസിന്റെ ലോക്കപ്പ് സുരക്ഷിതമായിരിക്കെ എങ്ങനെയാണ് ഇങ്ങിനെ സംഭവിക്കുകയെന്നും ദുബെ ചോദിച്ചു. സിസിടിവി ക്യാമറകളുണ്ട്, നിരവധി ഉദ്യോഗസ്ഥരുണ്ടെന്നും ഇതൊരു വലിയ ഗൂഢാലോചനയാണെന്നും ദുബെ അവകാശപ്പെട്ടു. വിഷയം ഗൗരവമായി കാണണമെന്നും ഉടന്‍ അന്വേഷിക്കണമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് അഭ്യര്‍ത്ഥിക്കുമെന്ന് സേന നേതാവ് പറഞ്ഞു. ഏപ്രില്‍ 14 ന് ബാന്ദ്രയില്‍ സല്മാന് ഖാന്റെ താമസസ്ഥലത്തിന് പുറത്ത് രണ്ട് ഷൂട്ടര്‍മാര്‍ വെടിയുതിര്‍ത്തിരുന്നു.
ഷൂട്ടര്‍ സാഗര്‍ പാലിനും വിക്കി ഗുപ്തയ്ക്കും ആയുധങ്ങള്‍ എത്തിച്ചുകൊടുത്തുവെന്നാരോപിച്ച തപനെ പഞ്ചാബിലെ ഫാസില്‍കയില്‍ നിന്ന് കൂട്ടുപ്രതി സോനു കുമാര്‍ ബിഷ്ണോയിക്കൊപ്പം അറസ്റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച, തപ്പാന്‍ ഏറെ നേരം ടോയ്ലറ്റിനുള്ളില് ഉണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ വാതില്‍ ബലമായി തുറന്നപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ പോലീസ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. അനൂജിന്റെ പോസ്റ്റ്മോര്‍ട്ടം മുംബൈക്ക് പുറത്ത് നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മഹത്യ ചെയ്യില്ലെന്നും നീതി വേണമെന്നും സഹോദരന് അഭിഷേക് ഥാപ്പന്‍ പറഞ്ഞു.






