
യുഎഇയില്‍ പെയ്ത കനത്ത മഴ വിമാന സര്വ്വീസുകളെയടക്കം ബാധിച്ചു. ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്.
മഴയെതുടര്‍ന്ന് ദുബായില്‍ ഫെറി സര്‍വീസും ഇന്റര്‍ സിറ്റി ബസ് സര്‍വീസും നിര്‍ത്തിവച്ചു. റാസല്‍ഖൈമയില്‍ റോഡ് തകര്‍ന്നു. അതേസമയം ഉച്ചയോടെ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. ദുബായില്‍ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു പകരം യെല്ലോ അലേര്‍ട്ട് തുടരും.
അബുദാബിയില്‍ ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ ഇന്ന് മുഴുവന്‍ എമിറേറ്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. അബുദാബിയുള്പ്പെടെ എല്ലാ എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചു. കനത്തമഴ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചു. 13 വിമാനങ്ങള്‍ റദ്ദാക്കിയതായി ദുബായ് വിമാന അധികൃതര്‍ അറിയിച്ചു.
ദുബായില്‍ നിന്നുള്ള 4 വിമാനങ്ങളും ദുബായിലേക്കുള്ള 9 വിമാനങ്ങളുമാണ് റദ്ദാക്കിയിരിക്കുന്നത്. ദുബായ് വിമാനത്താവളത്തിലേക്കുള്ള മറ്റ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു.





