ന്യുഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരായ പ്രസ്താവന ബി.ജെ.പി മന്ത്രി അനില്‍ വിജ് പിന്‍വലിച്ചു. മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പ്രസ്താവ തീര്‍ത്തും വ്യക്തിപരമാണ്. ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിക്കും എന്നതിനാല്‍ പരാമര്‍ശം പിന്‍വലിക്കുന്നു-അനില്‍ വിജ് ട്വീറ്റ് ചെയ്തു. ഖാദി കലണ്ടറില്‍ മോഡിയുടെ ചിത്രം അച്ചടിച്ചതിനെ പിന്തുണച്ചു കൊണ്ടാണ് അനില്‍ വിജ് വിവാദ പ്രസ്താവന നടത്തിയത്.
മഹാത്മാ ഗാന്ധിയേക്കാള്‍ വിപണനമൂല്യമുള്ള വ്യക്തിയാണ് മോഡി എന്നായിരുന്നു അനില്‍ വിജിന്റെ പ്രസ്താവന. മോഡി, ഖാദിയുടെ പ്രചരണം ഏറ്റെടുത്തതോടെ വില്‍പ്പന കൂടി. ഭാവിയില്‍ കറന്‍സി നോട്ടില്‍ നിന്നും ഗാന്ധിയുടെ ചിത്രം നീക്കം ചെയ്യുമെന്നും അനില്‍ വിജ് പ്രസ്താവിച്ചിരുന്നു. നോട്ടിന്റെ മൂല്യമിടിയാന്‍ കാരണം മഹാത്മാ ഗാന്ധിയുടെ ചിത്രം അച്ചടിക്കുന്നതാണെന്നും അനില്‍ വിജ് പ്രസ്താവിച്ചിരുന്നു.
പ്രസ്താവനകള്‍ വന്‍ വിവാദമായതോടെയാണ് അനില്‍ വിജ് പ്രസ്താവന പിന്‍വലിച്ചത്.
महात्मा गांधी पर दिया ब्यान मेरा निज़ी ब्यान है । किसी की भावना को आहत न करे इसलिए मैं इसे वापिस लेता हूँ ।
— ANIL VIJ Minister (@anilvijminister) January 14, 2017






