
പാമ്പുകളുമായി ബന്ധപ്പെട്ടുള്ള നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ നമ്മള് കാണാറുണ്ട്. ചിലത് കൗതുകമുണര്ത്തുന്നതാകും അതേ സമയം മറ്റ് ചിലത് പേടിപ്പെടുത്തുന്നതുമാവും. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ഒന്നിലധികെ കൂര്റന് പാമ്പുകലെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന യുവാക്കളുടെ ദൃശ്യമാണ്.
ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എവിടെയാണെന്നോ ആരാണെന്നോ എന്നാണെന്നോ എന്ന കാര്യം വ്യക്തമല്ല. വെറുംകൈ കൊണ്ട് ഒന്നിലധികം പാമ്പുകളെ യുവാവ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. വിഷമുള്ള പാമ്പുകളാണോ എന്നതടക്കം നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്.
ഇത്തരത്തില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്നത് അപകടകമാണെന്നും പാമ്പുകളുമായി തമാശ കളിക്കാന്‍ നാണമില്ലേ എന്നുമൊക്കെയുള്ളതാണ് മറ്റു ചോദ്യങ്ങള്‍.






