
ഡല്‍ഹി; ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനെ തള്ളി കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ. ബിജെപിയില്‍ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെ്നും രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു..
. മോദി പ്രധാനമന്ത്രിയാകാനല്ല, അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് വോട്ട് ചോദിക്കുന്നതെന്ന കെജ്രിവാളിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.
അതേ സമയം മോദി റിട്ടയറായാല്‍ ബിജെപിയില്‍ ആരാകും പ്രധാനമന്ത്രിയെന്ന് കെജ്രിവാള് ചോദിച്ചിരുന്നു.
മോദി ഇന്‍ഡ്യാ സഖ്യത്തോട് ആരെ പ്രധാനമന്ത്രി ആക്കുമെന്ന് ചോദിക്കുന്നു. എന്നാല്‍ ഇത് താന്‍ തിരിച്ച് ബിജെപിയോട് ചോദിക്കുന്നു. മോദിക്ക് പ്രായം ആകുന്നു. ഉടന്‍ റിട്ടയര്‍ ആവും, പിന്നെ ആര്? ഉത്തരമുണ്ടോ നിങ്ങള്‍ക്ക്? താന്‍ ഇറങ്ങിയതിന്റെ കാറ്റാണ് ഇന്നലെ ദില്ലിയില്‍ വീശിയത്. ഒരിടത്തും ബിജെപിക്ക് സീറ്റ് വര്‍ധിക്കുന്നില്ല. 230 ല്‍ അധികം സീറ്റ് ലഭിക്കില്ല. അധികാരത്തില്‍ വരുന്നത് ഇന്‍ഡ്യാ സഖ്യം ആയിരിക്കുമെന്നും കെജ്രിവാള് പറഞ്ഞിരുന്നു.
തെലങ്കാനയില്‍ തങ്ങള്‍ 10-ലധികം സീറ്റുകള്‍ നേടുമെന്ന് പറഞ്ഞ അമിത് ഷാ ബിജെപി ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നുവരുമെന്നും കൂട്ടിച്ചേര്‍ത്തു. ആന്ധ്രപ്രദേശിലും തെലങ്കാനയിലും ബിജെപി തൂത്തുവാരാന്‍ പോവുകയാണ്. ജൂണ്‍ നാലിന് ഫലം വരുമ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയായിരിക്കുമെന്ന് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.






