
തിരുവനന്തപുരം; പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കുകയായിരുന്ന പതിമൂന്നുകാരന് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ശനിയാഴ്്ച ഉച്ചയ്ക്ക് 12 മണിയ്ക്കായിരുന്നു സംബവം. അരുണ്‍ 13 ആണ് മരിച്ചത്.
പിതാവിനും മൂത്ത സഹോദരനോടുമൊപ്പം കടവില്‍ കുളിക്കുന്നതിനിടെ അരുണ്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.അനില്‍കുമാറിന്റെയും കൃഷ്ണപ്രസാദിന്റെയും നിലവിളി കേട്ട് നാട്ടുകാര്‍ എത്തി കുട്ടിയെ രക്ഷാപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. അനില്‍കുമാര്‍ രണ്ടാഴ്ച മുന്‍പാണ് വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയത്.മൃതദേഹം തിരുവനമ്പുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം ചെയ്യു്നതിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.






