
തിരുവനന്തപുരം; അമ്പൂരിയില്‍ ആറോളം പേര്‍ക്ക് നേരെ ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍. അബിന്‍ റോയ്, അഖില്‍ ലാല്‍ എ്നിവരാണ് പോലീസിന്റെ പിടിയിലായ്ത.ഇരുവരെയും കന്യകുമാരിയില്‍ നിന്നാണ് പിടികൂടിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അമ്പൂരിയില്‍ ചൊവ്വാഴ്ചയാണ് അബിനും സംഘവും അക്രമ അന്തരീക്ഷം സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. 'രാത്രിയുടെ മറവില്‍ ഇരുവരും വഴിയാത്രക്കാരെയും സമീപത്തെ വീടുകളും ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജയില്‍ മോചിതരായ ഈ സംഘം ഇരുചക്ര വാഹനയാത്രക്കാരെയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. ആക്രമണത്തില്‍ ആറു കാണി സ്വദേശിയായ പാസ്റ്റര്‍ അരുള്‍ ദാസിന് വെട്ടേറ്റു.' ഇയാള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.






