
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിനായി ബ്ളുകോര്ണന് നോട്ടീസ് പുറപ്പെടുവിച്ച് ഇന്റര്‍പോള്‍. കേരളാപോലീസിന്റെ ആവശ്യപ്രകാരമാണ് നടപടി. രാഹുല്‍ വിദേശത്തേക്ക് കടന്നതിനെ തുടര്‍ന്നാണ് നടപടി. രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. വിദേശത്തുള്ള അക്കൗണ്ടും മരവിപ്പിക്കാന്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്.
വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. ബെംഗളുരുവില്‍ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയം. രാഹുലിന്റെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. അതെ സമയം രാഹുലിന്റെ അമ്മയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. രാഹുലിനെക്കുറിച്ച് വിദേശ ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം നടത്താനും പോലീസിന് ഉദ്ദേശമുണ്ട്. രാഹുല്‍ ജര്‍മ്മനിയില്‍ ജോലിയുണ്ടെന്ന് പറഞ്ഞത് കളവാണോ എന്ന് സംശയിക്കുന്നുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടുകാരോട് രാഹുല്‍ ജര്‍മനിയില്‍ ജോലിയുണ്ടെന്ന് പറഞ്ഞിരുന്നത് കള്ളമായിരുന്നോ എന്നാണ് പെണ്‍വീട്ടുകാര്‍ക്ക് സംശയം ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിയെ വിവാഹം കഴിഞ്ഞു ജര്‍മനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. രാഹുല്‍ മുന്‍പു വിവാഹം കഴിച്ചിട്ടുണ്ടെന്ന് മൊഴി നല്കിയ മാതാവ് ഈരാറ്റുപേട്ട സ്വദേശിനിയുമായി രജിസ്റ്റര്‍ വിവാഹം നടന്നിട്ടുണ്ടെന്നും ആ പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടുണ്ടെ്ന്നും പറഞ്ഞു. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വധുവിനെ നിര്‍ബ്ബന്ധിപ്പിച്ച് രാഹുല്‍ മദ്യം കുടിപ്പിച്ചിരുന്നതായും ഉടന്‍ ഛര്‍ദ്ദിച്ചതായും വധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
.
വീട്ടില്‍ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു എന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 15നു വൈകിട്ട് ആറിന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പോലീസ് മെഴിയെടുത്തു. മൊഴിയെടുക്കല്‍ രാത്രി 10 വരെ നീണ്ടു. നവവധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പോലീസ് പറഞ്ഞു.






