
പാലക്കാട്: ഷോക്കേറ്റ് കരടികൾ ചാകുന്നത് പാലക്കാട് ജില്ലയിൽ ഇതാദ്യമെന്ന് വനം വകുപ്പ്. കരടികളുടെ ജഡം ഇന്നലെ ധോണിയിലെ വനവകുപ്പിന്റെ ഫോറസ്റ്റ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാലക്കാട് കഞ്ചിക്കോട് അയ്യപ്പൻമലയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചത്ത നിലയിൽ കരടികളെ കണ്ടെത്തിയത്.
പന്നികരടി വിഭാഗത്തിൽപ്പെട്ട 12,3 വയസ്സുകൾ ഉള്ള കരടികളാണ് ചത്തത്. കരടികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചീഫ് വെറ്റിനറി സർജൻ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തുക.






