
പാമ്പുകളെ സംബന്ധിക്കുന്ന വീഡിയോകള്‍ ദിനം പ്രതി സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഒരേ സമയം വിഴുങ്ങിയ മൂന്ന് പാമ്പുകളെ ഒന്നിന് പുറകെ ഒന്നായി വായിലൂടെ പുറന്തള്ളുന്നതാണ് വീഡിയോ. ഈ ദൃശ്യം കണ്ട് കാഴ്ച്ചക്കാര്‍ വരെ അതിശിക്കുകയാണ്.റോഡിലെത്തിയാണ് പാമ്പുകളെ പുറന്തള്ളുന്നത്. മൂന്ന് പാമ്പുകളെ ഒരേ സമയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഉണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാകാം പാമ്പുകളെ ഛര്‍ദ്ദിച്ചത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്ത് തന്നെയായാലും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലാണ്.






