
ചെന്നൈ: ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേയ്ക്ക് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി വിഷാദത്തിന് അടിമപ്പെട്ട 33 കാരയായ മാതാവ് രമ്യ ശനിയാഴ്ച വൈകിട്ട് മരിച്ച നിലയില്‍ ഭര്‍ത്താവും മാതാവും കണ്ടെത്തുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് അപ്പാര്‍ട്മെന്റിന്റെ നാലാം നിലയില്‍നിന്നും താഴേക്ക് വീണ സംഭവം വലിയ രീതിയില്‍ ചര്‍ച്ച ആവുകയും സാമൂഹിക മാധ്യമങ്ങളിലൂടെ മാതാവ് അവഹേളിക്കപ്പെടുകയും ചെയ്തിരുന്നു.
ഇതെല്ലാം രമ്യയെ കടുത്ത മാനസീക വിഷമത്തിലാക്കുകയും ചെയ്തു. കഴിഞ്ഞ മാസം 28 നായിരുന്ന തിരുമുല്ലവയലിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്മെന്റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കയ്യില്‍നിന്നും കുഞ്ഞ് താഴേക്ക് വീണ്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റില്‍ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്.
ഇതോടെ അമ്മയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നതടക്കം അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് യുവതിക്ക് നേരിടേണ്ടി വന്നത്. ചില ബന്ധുക്കളും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളരുകയും ചെയ്തു. രമ്യയും അഞ്ചുവയസ്സുകാരനായ മകനും മകളുമടക്കം രണ്ടാഴ്ച മുന്‍പാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു രമ്യ ആത്മഹത്യ ചെയ്തത്.






