
ഒടുവില്‍ ജര്‍മ്മന്‍ക്ലബ്ബ് ബെയര്‍ ലെവര്‍കൂസന്റെ അപരാജിത മുന്നേറ്റം യൂറോപ്പാലീഗില് അവസാനിച്ചു. ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റ അവരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി കപ്പുയര്‍ത്തി. ജര്‍മ്മന്‍ ചാമ്പ്യന്മാരുടെ ശ്രദ്ധേയമായ അപരാജിത പരമ്പരയ്ക്ക് വിരാമമിട്ടപ്പോള്‍ അറ്റ്ലാന്റ തങ്ങളുടെ 117 വര്‍ഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ പ്രധാന ട്രോഫിയായിരുന്നു നേടിയെടുത്തത്.
അഡെമോള ലുക്ക്മാന്റെ ഹാട്രിക്കായിരുന്ന കളിയുടെ ഗതിമാറ്റിയത്. എവര്ട്ടണ്, ഫുള്‍ഹാം, ലെസ്റ്റര്‍ സിറ്റി എന്നിവരോടൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലയുറപ്പിക്കാന്‍ പാടുപെട്ട ലുക്ക്മാന്‍, അറ്റ്ലാന്റ പരിശീലകന് ജിയാന്‍ പിയറോ ഗാസ്പെരിനിയുടെ കീഴില്‍ ഇറ്റലിയില്‍ തന്റെ കരിയര്‍ പുനരുജ്ജീവിപ്പിക്കുകയാണ്. ആദ്യ 26 മിനിറ്റിനുള്ളില്‍ രണ്ട് തവണ പ്രഹരിച്ചു. 12, 26, 75 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.
ലണ്ടനില്‍ ജനിച്ച നൈജീരിയ വിംഗര്‍ ഒരു യൂറോപ്യന്‍ ഫൈനലില്‍ ഹാട്രിക് നേടുന്ന ആറാമത്തെ കളിക്കാരനായിട്ടാണ് മാറിയത്. 1975 യുവേഫ കപ്പില്‍ ബൊറൂസിയ മൊണ്ചെന്ഗ്ലാഡ്ബാക്കിന് വേണ്ടി ജുപ്പ് ഹെയ്ന്കെസ് നേടിയ ശേഷം ഫൈനലില്‍ ഉണ്ടാകുന്ന ആദ്യ ഹാട്രിക്കാണ്. ഒരു കളിപോലും തോല്‍ക്കാതെ 361 ദിവസം പൂര്‍ത്തിയാക്കിയ ശേഷമാണ് ബെയര്‍ ലെവര്കൂസന് വീഴുന്നത്.
26 കാരനായ ലുക്ക്മാന്‍, ചാള്ട്ടണ്, എവര്ട്ടണ്, ആര്‍ബി ലെപ്സിഗ്, ഫുള്‍ഹാം അല്ലെങ്കില്‍ ലെസ്റ്റര്‍ എന്നിവര്‍ക്കായി ഒരു സീസണിലും ഇരട്ട സംഖ്യകള്‍ നേടിയിട്ടില്ല. ഇംഗ്ളണ്ടില്‍ ജനിച്ച നൈജീരിയന്‍ വംശജനാണ് ലുക്ക്മാന്‍. ഇംഗ്ളണ്ടിന്റെ അണ്ടര്‍ 21 ടീമില്കളിച്ചിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ തന്റെ ജന്മനാടായ നൈജീരിയയെയാണ് പ്രതിനിധീകരിക്കുന്നത്. അറ്റലാന്റയ്ക്കൊപ്പം തന്റെ രണ്ട് സീസണുകളിലായി 15 ഗോളുകള്‍ വീതം നേടിയിട്ടുണ്ട്.


