
പാളയം സിഎസ്ഐ എംഎം ചർച്ചിൽ ചേരി തിരിഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ സംബന്ധിച്ചാണ് തർക്കമുണ്ടായത്.
ഒരു വിഭാഗം ആളുകള്‍ നിലവിൽ ബിഷപ്പിന്റെ ചുമതല നിർവഹിക്കുന്ന ഫാ. മനോജ് റോയിസ് വിക്ടറിനെ ഇറക്കി വിട്ടു. ഇത് നിമിത്തം ഒരു വിഭാഗം പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്.
പുതിയ ബിഷപ്പിന് ചുമതല നൽകിയിരുന്നു. ഇതിനെതിരെ പഴയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സുപ്രീംകോടതിയിൽ പോയി അനുകൂല വിധി വാങ്ങി. ഈ വിധിയുമായി എത്തി ഇന്ന് ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം. ബിഷപ്പിനെ അനുകൂലിക്കുന്നവർ സുപ്രീംകോടതി വിധിയുമായി എത്തിയ വിഭാഗത്തെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് . മുൻ ബിഷപ്പായിരുന്ന ധർമ്മരാജ് റസാലത്തിനെതിരെയും പ്രതിഷേധം കനക്കുകയാണ്.






