
കോഴിക്കോട്:ആഴ്ച്ചവട്ടം ശിവക്ഷേത്ര കുളത്തില്‍ വീണ് 14 കാരന് മുങ്ങി മരിച്ചു. സഞ്ജയ് കൃഷ്ണയാണ് മരിച്ചത്. മറ്റ് കുട്ടികളോടൊപ്പം ക്ഷേത്രത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ് കൃഷ്ണ. നാട്ടുകാര്‍ വിവരം അറിയിച്ചതിന് പിന്നാലെ
ബീച്ച് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് രണ്ടു പേര് മുങ്ങി മരിച്ചു
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഇതിനിടെ, കോഴിക്കോട് മാത്തോട്ടം കനാലില്‍ വീണ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അരക്കിണര്‍ മേനത്ത് രാധയാണ് (85) മരിച്ചത്. രാവിലെ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്.






