
തിരുവനന്തപുരം; മദ്യ നയത്തില് ചര്ച്ച നടന്നിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെ വാദങ്ങള് പൊളിയുന്നു. മെയ് 21ന് ടൂറിസം വകുപ്പ് വിളിച്ച യോഗത്തില് ബാറുടമകളുമായി ചര്ച്ച നടത്തി. അതേ സമയം മദ്യ നയത്തില് ബാറുടമകളുമായി ഒരു ചര്ച്ചയും നടന്നിട്ടില്ലെന്നായിരുന്നു എം ബി രാജേഷ് അറിയിച്ചിരുന്നത്. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്ത്തന സമയം കൂട്ടണമെന്നും യോഗത്തില് പങ്കെടുത്ത ബാറുടമകള് ആവശ്യപ്പെട്ടു. ആവശ്യങ്ങള് പരിശോധിക്കുമെന്ന് യോഗത്തില് ഉറപ്പ് നല്കി.
നയമാറ്റത്തനുള്ള നിര്ദേശം നല്കാനുള്ള യോഗത്തില് പങ്കെടുത്തത് ബാറുടമകള്, ഹോംസ്റ്റേ ഉടമകള് തുടങ്ങിയവരാണ്. യോഗം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ഫെറേഷന് ഓപ് കേരള ഹോട്ടല് അസോസിയേഷന് എക്സിക്യൂട്ടീവ് യോഗം കൊച്ചിയില് ചേര്ന്നത്.കോഴ ആരോപണത്തില് നാളെ മുതല് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാനിരിക്കെയാണ് ബാറുടമകള് ടൂറിസം യോഗത്തില് പങ്കെടുത്ത വിവരം പുറത്തുവന്നത്.







Comments