
ന്യൂഡല്‍ഹി; എഎപി നേതാവ് സ്വാതി മലിവാളിനെതിരായ അതിക്രമക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമറിന്െര ജാമ്യപേക്ഷ തള്ളി. ബിഭവ് കിമാറിന്രെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാള്‍ പൊട്ടികരഞ്ഞിരുന്നു.
സ്വാതി മലിവാള്‍ പരിക്കുകള്‍ സ്വയം ഉണ്ടാക്കിയതായിരിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകന് വാദിച്ചപ്പോഴായിരുന്നു അവര്‍ പൊട്ടിക്കരഞ്ഞത്.
ആരോപണം സ്വാതിയെ അപമാനിക്കാന്‍ ഉദ്ധേശിച്ചല്ലെന്ന് അഭിഭാഷകന് പറഞ്ഞു. ജാമ്യം മാത്രമാണ് തേടുന്നതെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ബിഭവ് കുമാര്‍ കോടതിയെ അറിയിച്ചു. വിസ്താരം നടന്നുകൊണ്ടിരിക്കെ കോടതി മുറിക്കുള്ളില്‍ ഒരു വനിതാ കോണ്‍സ്റ്റബിള്‍ ബോധംകെട്ടു വീണു. തുടര്‍ന്ന് വിസ്താരം അല്‍പ്പനേരം നിര്‍ത്തിവയ്ക്കേണ്ടിവരികയും ചെയ്തിരുന്നു.ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ വസതിയില്‍ വെച്ച് പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍ സ്വാതി മലിവാളിനെതിരെ ആക്രമണം നടത്തിയെന്നാണ് ആരോപണം.






