ദില്ലി: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തില്‍ എത്തിയത് പോലെ തന്നെ ഇത്തവണയും തെരഞ്ഞെടുപ്പിന് ശേഷം ധ്യാനമിരിക്കാന്‍ പോകാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. 2019 ല്‍ ഇതിനായി വടക്കോട്ട് നീങ്ങിയ മോദി ഇത്തവണ തെക്കോട്ടാണ് വരുന്നത്. കന്യാകുമാരിയില്‍ വിവേകാനന്ദപാറയില്‍ മോദി രണ്ടുദിവസത്തെ ധ്യാനമിരിക്കുമെന്നാണ് പുതിയ വിവരം.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലേക്ക് പോകും. മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് തിരിച്ച് ദില്ലിയിലേക്ക് പോയേക്കും. 2019ല്‍ കേദാര്‍നാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി ധ്യാനമിരുന്നത്.
രാജ്യത്ത് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ മോദി ധ്യാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അതിനിടെ ജൂണ്‍ നാല് പുതിയ കാലഘട്ടത്തിന്റെ തുടക്കമാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ്ലിം ലീഗിന്റേതാണെന്ന് മോദി ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിന്റെ പദ്ധതികളെ കുറിച്ച് താന്‍ ജനങ്ങളെ ബോധവന്മാരാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

Comments