എകെജി സെന്റർ ആക്രമണക്കേസില്‍ കുറ്റപത്രം അംഗീകരിച്ച് കോടതി. പ്രതികൾക്ക് ജൂൺ 13 ന് ഹാജരാകാൻ കോടതി സമൻസ് അയച്ചു.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൻ മജിസ്ട്രറ്റ് കോടതിയുടേതാണ് ഉത്തരവ്. കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചതിന്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
എകെജി സെന്ററിന് നേരെ 2022 ജൂണ്‍ 30 ന് അർദ്ധരാത്രിയിലാണ് പടക്കമേറുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ജിതിൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരാണ് കേസിലെ പ്രതി പട്ടികയിലുള്ളത്. സുഹൈലിനെയും നവ്യയെയും ക്രൈംബ്രാഞ്ച് ഗൂഢാലോചന കുറ്റം ചുമത്തിയാണ് പ്രതിപ്പട്ടികയില്‍ ചേർത്തിരിക്കുന്നത്.

Comments