തിരുവനന്തപുരം: കേരള സർവകലാശാല എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിലെ പിഴവിൽ നിർണായക നടപടിയുമായി വൈസ് ചാൻസലർ. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച മുഴുവൻ ഉത്തരക്കടലാസുകളും വീണ്ടും പരിശോധിക്കാൻ വി.സി ഡോ. മോഹനൻ കുന്നുമ്മൽ നിർദേശം നൽകി. പു കേരള സർവകലാശാലയ്ക്ക് കീഴിലെ സർക്കാർ ലോ കോളജിലാണ് പുനർമൂല്യനിർണയത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയത്.
ആദ്യ ഫലം പുറത്തുവന്നതിന് പിന്നാലെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച 292 വിദ്യാർഥികളിൽ 231 പേർക്കും മാർക്ക് വർധിച്ചിരുന്നു. ഇതോടെയാണ് ആദ്യ മൂല്യനിർണയത്തിൽ വീഴ്ച സംഭവിച്ചോയെന്ന സംശയം ശക്തമായത്. സംഭവത്തിൽ ആദ്യമായി ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർഥികളും രംഗത്തെത്തി. വിഷയത്തിൽ വി.സി നേരത്തെ തന്നെ പരീക്ഷാ കൺട്രോളറോട് റിപ്പോർട്ട് തേടിയിരുന്നു.
ഇതിന് പിന്നാലെയാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച മുഴുവൻ ഉത്തരക്കടലാസുകളും വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചത്. ഇതിനകം രണ്ട് തവണ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളാണ് വീണ്ടും പരിശോധിക്കുക. മൂന്നാം മൂല്യനിർണയത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. ആദ്യത്തെയും പുനർമൂല്യനിർണയത്തിലെയും ഏത് ഘട്ടത്തിലാണ് വീഴ്ച സംഭവിച്ചതെന്ന് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി.
അതേസമയം, കേരള സർവകലാശാലയ്ക്ക് കീഴിലെ ലോ കോളജുകളിലെ എൽഎൽബി പരീക്ഷാ മൂല്യനിർണയ രീതി തന്നെ പൊളിച്ചെഴുതാനും തീരുമാനിച്ചിട്ടുണ്ട്. ഇനി ഉത്തരക്കടലാസുകൾ രണ്ട് അധ്യാപകർ വീതം മൂല്യനിർണയം നടത്തും. സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. മൂല്യനിർണയത്തിൽ പരാതിയുള്ള വിദ്യാർഥികൾക്ക് സൂക്ഷ്മപരിശോധനയ്ക്കായി ഉത്തരക്കടലാസുകൾ വിട്ടുനൽകാനും തീരുമാനിച്ചിട്ടുണ്ട്.

Comments