ബെംഗളൂരു: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നതോടെ കേരളത്തിന് വൻ തിരിച്ചടിയെന്ന് വിലയിരുത്തൽ. മൈസൂരു റെയിൽവേ ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 500 മുതൽ 600 കോടി രൂപ വരെ വർധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം, പാലക്കാട് ഡിവിഷന് വർഷം ഏകദേശം 1100 കോടി രൂപയുടെ വരുമാനനഷ്ടം നേരിടേണ്ടിവരും. പാലക്കാട് ഡിവിഷന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തിൽ നിന്നാണ് ലഭിക്കുന്നത്. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകൾ നഷ്ടമാകുന്നതോടെ ടിക്കറ്റ് വരുമാനത്തിലും കുറവുണ്ടാകും. റെയിൽവേയുടെ മൊത്തം വരുമാനത്തെ ഇത് കാര്യമായി ബാധിക്കില്ലെങ്കിലും കേരളത്തിലെ റെയിൽവേ വികസനത്തെയും പാലക്കാട് ഡിവിഷന്റെ നിലനിൽപ്പിനെയും തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.
പാലക്കാട് ഡിവിഷനിലെ ഉള്ളാൾ മുതൽ മംഗളൂരു റെയിൽവേ സ്റ്റേഷൻ വരെയുള്ള പ്രദേശങ്ങളാണ് മൈസൂരു ഡിവിഷന്റെ ഭാഗമാകുന്നത്. ഇതോടെ മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂരു ഡിവിഷനിലേക്ക് മാറും. കണ്ണൂരിലും കോഴിക്കോടും സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷന്റെ അനുമതി കൂടി ആവശ്യമായി വരും. എമർജൻസി ക്വാട്ട ടിക്കറ്റ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് മലബാറിലുള്ളവർ മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകും. പാലക്കാട് ഡിവിഷന്റെ ഏറ്റവും ഉയർന്ന വരുമാനം നൽകുന്ന പനമ്പൂർ സ്റ്റേഷനും മൈസൂരു ഡിവിഷനിലേക്ക് മാറും. മംഗളൂരു തുറമുഖത്തുനിന്നുള്ള കൽക്കരി, വളം, പെട്രോളിയം തുടങ്ങിയ ചരക്കുനീക്കത്തിന്റെ പ്രധാന കേന്ദ്രമായ പനമ്പൂർ നഷ്ടമാകുന്നതും മംഗളൂരു സെൻട്രൽ മാറുന്നതും പാലക്കാട് ഡിവിഷന്റെ വരുമാനത്തെ സാരമായി ബാധിക്കും. ഇത് ഭാവിയിലെ റെയിൽവേ വികസനത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ മലബാറിൽ നിന്നുള്ള യുഡിഎഫ് എംപിമാർ തിരുവോണദിനത്തിൽ സത്യഗ്രഹം നടത്തും. പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. വിഭജനത്തെക്കുറിച്ച് അറിവില്ലെന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവന അവിശ്വസനീയമാണെന്ന് എംപിമാർ ആരോപിച്ചു. കർണാടക പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും കർണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും യുഡിഎഫ് എംപിമാർ വിമർശിച്ചു. തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി.

Comments