
ന്യൂഡല്‍ഹി : ഹിമലായം യാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്.അലഹാബാദിൽ വെച്ചാണ് സംഭവം. മൃതദേഹം അലഹബാദിലെ ആശുപത്രിയിൽ ആണ്.
കപ്പല്‍ ജീവനക്കാരനായിരുന്നു ഉണ്ണികൃഷ്ണന്. റിട്ടയര്‍മെന്റ് ശേഷം ക്ഷേത്രങ്ങളില്‍ സഹായിയായി പോയിരുന്നു. തീര്‍ത്ഥാടക സംഘത്തിനൊപ്പം പോവുന്നതായിരുന്നു ശീലം. അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പെരുമ്പാവൂരില്‍ എത്തിക്കും.
അതേസമയം സൂര്യാഘാതത്തെ തുടർന്ന് ദില്ലിയിൽ ഒരാൾ മരിച്ചിരുന്നു.ബിഹാർ ദർബംഗ സ്വദേശി നാൽപ്പതുകാരനായ ഫാക്ടറി ജീവനക്കാരനാണ് മരിച്ചത്. .ആർഎംഎൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇയാൾ. ഈ ആശുപത്രിയിൽ സൂര്യാഘാതമേറ്റ അഞ്ചുപേർ ചികിൽസയിൽ ആണ്.






