
താന് പുരസ്കാരം കാശ് കൊടുത്തു വാങ്ങിയെന്ന ബോളിവുഡ് താരം ഋഷി കപൂറിന്റെ ആരോപണത്തിന് പിന്നാലെ നടന്മാരായ നിവിന് പോളിയെയും ദുല്ഖര് സല്മാനെയും പരിഹസിച്ച് സംവിധായകന് സജിന് ബാബു. ബോബി എന്ന ചിത്രത്തിലെ അഭിനയത്തിന് താന് അവാര്ഡ് കാശ് കൊടുത്തു വാങ്ങിയെന്നായിരുന്നു ഋഷി കപൂറിന്റെ വെളിപ്പെടുത്തല്.
അവാര്ഡ് പണം കൊടുത്തു വാങ്ങിയത് ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്നും ഋഷി കപൂര് തന്റെ ആത്മകഥയില് വെളിപ്പെടുത്തിയിരുന്നു. സജ്ജീറിലെ അഭിനയത്തിന് ബച്ചന് അവാര്ഡ് പ്രതീക്ഷിച്ചിരുന്നു. എന്നാല് അമിതാബിന് അര്ഹതപ്പെട്ട അവാര്ഡ് താന് പണം കൊടുത്തു വാങ്ങിയെന്നായിരുന്നു ഋഷി കപൂറിന്റെ വെളിപ്പെടുത്തല്.

ഇത് സംബന്ധിച്ച വാര്ത്ത വന്നതിന് പിന്നാലെയാണ് സജിന് ബാബുവിന്റെ പരിഹാസം. വര്ഷങ്ങള്ക്ക് മുന്പേ കാശ് കൊടുത്തും സ്വാധീനിച്ചും േഅവാര്ഡ് വാങ്ങാമെങ്കില് ഇന്നത്തെ അവസ്ഥ എന്തായിരിക്കും. വര്ഷങ്ങള്ക്ക് ശേഷം നിവിന് പോളിയും ദുല്ഖര് സല്മാനുമൊക്കെ അവരുടെ ആത്മകഥയില് ഇങ്ങനെ വെളിപ്പെടുത്തുമായിരിക്കുമോ എന്നാണ് സജിന് ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
2014ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില് ഏറെ ശ്രദ്ധിക്കപ്പെട്ട അസ്തമയം വരെ എന്ന സിനിമയുടെ സംവിധായകനാണ് സജിന് ബാബു. അയാള് ശശി എന്ന ചിത്രമാണ് സജിന്റെ പുതിയ സംവിധാന സംരംഭം.







Comments