സൈക്കിളിന് വേണ്ടി തമ്മിലടിക്കുന്ന മുലായം കുടുംബത്തിന് സ്വന്തമായി ലംബോര്‍ഗിനിയും ബെന്‍സും
സൈക്കിളിന് വേണ്ടി തമ്മിലടിക്കുന്ന മുലായം കുടുംബത്തിന് സ്വന്തമായി ലംബോര്‍ഗിനിയും ബെന്‍സും
Authored by Web Desk | Last updated: 16 Jan 2017, 4:36 PM | 1 min read
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒരു സൈക്കിളിന് വേണ്ടി തമ്മിലടിക്കുന്ന മുലായം കുടുംബത്തിന്റെ വാഹന ശേഖരത്തില്‍ കോടികള്‍ വിലമതിക്കുന്ന കാറുകള്‍. ലംബോര്‍ഗിനി, മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ അത്യാഡംബര വാഹനങ്ങളാണ് മുലായം സിംഗ് യാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് സ്വന്തമായുള്ളത്.
മുലായം സിംഗ് യാദവിന്റെ ഇളയ മകന് പ്രതീക് യാദവിന്റെ ഉടമസ്ഥതയിലാണ് ലംബോര്‍ഗിനിയുള്ളത്. നാല് കോടി രൂപ വിലയുള്ള ഈ കാറിന്റെ ചിത്രം പ്രതീക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മുലായം സിംഗും മകന് അഖിലേഷ് യാദവും മെഴ്സിഡസ് ബെന്‍സ് കാറിന്റെ ആരാധകരാണ്.
ഇരുവരും ബെന്‍സിന്റെ ഉയര്‍ന്ന വേരിയന്റ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. നാല് എന്‍.എസ്.ജി കമാന്‍ഡോകളുടെ അകമ്പടിയോടെ മെഴ്സിഡസ് എസ് ക്ലാസിലാണ് മുലായത്തിന്റെ യാത്ര. ബെന്‍സിന്റെ 2.5 കോടി രൂപ വിലയുള്ള ബുള്ളറ്റ്പ്രൂഫ് വാഹനത്തിലാണ് അഖിലേഷിന്റെ യാത്ര.
സമാജ്വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് വേണ്ടി പാര്‍ട്ടിയില്‍ കലഹം രൂക്ഷമായിരിക്കെയാണ് പാര്‍ട്ടി നേതാക്കളുടെ ആഡംബര വാഹനങ്ങളുടെ കണക്ക് പുറത്ത് വന്നത്.