
മുംബൈ : ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് പ്രതീക്ഷിച്ച് മുന്നേറ്റമില്ലെന്ന് ഫലസൂചനകള്‍ പുറത്ത് വന്നതോടെ ഓഹരിവിപണിയില്‍ ഇടിവ്. നിഫ്റ്റി 50 സൂചിക ഇടിഞ്ഞ് 22,557 ലാണ് രാവിലെ വ്യാപരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 3 ശതമാനം ഇടിവ് രേഖപ്പെടുത്തി 74 ,107 ക്ലോസ് ചെയ്തു.അദാനി ഗ്രൂപ്പ് ഓഹരികള്‍ കനത്ത നഷ്ടത്തിലാണ് ഉളളത്. അദാനി എന്റെര്‍പ്രൈസ് 9 ശതമാനത്തിലേറെ തകര്‍ന്ന് 3,312 നിലവാരത്തിലെത്തി. അദാനി പവറാകട്ടെ 9 ശതമാനം നഷ്ടത്തില്‍ 796 രൂപയിലെത്തി.
എകസിറ്റ് പോളുകള്‍ എന്‍ഡിഎ സഖ്യത്തിന് വന്‍ ഭൂരിപക്ഷം. പ്രവചിച്ചതോടെ ഇന്നലെ ഓഹരിവിപണയില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടായിരുന്നു. സെന്‍സെക്സ് 2,507,47 പോയിന്റെ് നേട്ടത്തില്‍ 76,468.78ലും നിഫ്റ്റി 733.20 പോയിന്റെ് ഉയര്‍ന്ന 23,263.90 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എന്‍ടിപിസി , എസ്ബിഐ ,അദാനി പോര്‍ട്സ് എന്നീ ഓഹരികളാണ് ഇന്നലെ നിഫ്റ്റിയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്.
രാജ്യത്ത് വന്‍ കുതിപ്പ തുടുരമെന്ന പ്രതീക്ഷിച്ച ബിജെപിയ്ക്ക് തിരച്ചടിയാണ് നേരിട്ടത്. 400 ലധികം സീറ്റ് നേടുമെന്ന് പ്രതീക്ഷിച്ച എന്‍ഡിഎ നിലവില്‍ 290 സീറ്റ് മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യ സഖ്യം 233 ഇടത്ത് മുന്നിലാണ്. ഒരു ഘട്ടത്തില്‍ വാരണാസിയില്‍ മോദി പുറകിയില് പോയിരുന്നു.






