
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൂന്നാംവട്ട പ്രധാനമന്ത്രിയായി നരേന്ദ്രമോദി. ഡല്‍ഹിയിലെ പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ സെന്‍ട്രല്‍ഹാളില്‍ നടന്ന എന്‍ഡിഎ യോഗത്തില്‍ മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. രാജ്നാഥ് സിംഗാണ് പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഘടകകക്ഷികള്‍ അദ്ദേഹത്തെ കയ്യടിച്ചു വരവേറ്റു. രാവിലെ 11 മണിയോടെയാണ് എന്‍ഡിഎ യോഗം ചേര്‍ന്നത്.
കയ്യടിച്ചാണ് മോദിയെ നിയുക്ത എംപിമാര്‍ വരവേറ്റത്. ഭരണഘടനയെ വണങ്ങിക്കൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. മോദിയെ മൂന്നാം ഊഴത്തിലും പാര്‍ലമെന്ററി കാര്യ നേതാവായി നിര്‍ദേശിച്ചത് രാജ്നാഥ് സിംഗായിരുന്നു. അമിത്ഷായും നിതിന്‍ ഗഡ്ക്കരിയും ഇതിനെ പിന്തുണച്ചു. മോദിയെ പ്രശംസ കൊണ്ടു മൂടുകയായിരുന്ന രാജ്നാഥ് സിംഗും ഘടകകക്ഷികളായ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും. മൂന്ന്മാസം മോദി വിശ്രമമില്ലാതെ ജോലി ചെയ്തെന്നും ദേശീയ നേതാക്കളും ആന്ധ്രയില്‍ ടിഡിപിയ്ക്ക് മേല്‍ക്കൈ നേടുന്നതില്‍ ശക്തമായി പ്രവര്‍ത്തിച്ചെന്നും പറഞ്ഞു.
നിതീഷ്കുമാറും മോദിയെ പുകഴ്ത്തി രംഗത്ത് വന്നു. തങ്ങള്‍ പൂര്‍ണ്ണമായും പിന്നിലുണ്ടെന്നും ധൈര്യമായി മുമ്പോട്ട് പൊയ്ക്കൊള്ളാന്‍ പിന്തുണയ്ക്കുകയും ചെയ്തു. മോദി യുടെ ഭരണത്തിന് കീഴില്‍ രാജ്യം ശക്തിപ്രാപിച്ചെന്ന് രാജ്നാഥ് സിംഗ് വിലയിരുത്തി. ഭരണഘടനയെ വണങ്ങിക്കൊണ്ടാണ് എന്‍ഡിഎ യോഗത്തെ മോദി അഭിസംബോധന ചെയ്തത്. കേരളത്തില്‍ നിന്നും സുരേഷ്ഗോപി കേന്ദ്രമന്ത്രിയായി ഞായറാഴ്ച സുരേഷ്ഗോപിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചനയുമുണ്ട്. അമിത്ഷായും പീയൂഷ്ഗോയലും ജെപി നദ്ദയും രാജ്നാഥ് സിംഗും കേന്ദ്രമന്ത്രിമാരാകും.
ബിജെപിക്ക് തനിച്ച് 240 സീറ്റുകളേ നേടാന്‍ കഴിഞ്ഞുള്ളൂ എങ്കിലും 290 സീറ്റുകള്‍ നേടാന്‍ എന്‍ഡിഎയ്ക്ക് ആയിരുന്നു. ഞായറാഴ്ച സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കുന്നതോടെ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാം ഊഴത്തിലേക്ക് ചുവടുകള്‍ വെയ്ക്കും. മൂന്നാമതും പ്രധാനമന്ത്രി ആകുന്നതോടെ പ്രധാനമന്ത്രി പദത്തില്‍ നെഹ്രുവിനൊപ്പമാകും മോദിയുടെ സ്ഥാനം.






