
അവയവക്കടത്ത് കേസില്‍ കാണാതായ പാലക്കാട് സ്വദേശി ഷമീര്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍. ഇറാനില്‍ പോയി വൃകക് നല്‍കിയതിന് ശേഷം ഇയാളെ കാണാതായിരുന്നു. ഷമീറിനെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഇയാളെ ഇന്ന് പുലര്‍ച്ചെയായിരുന്നു കസറ്റഡിയിലെടുത്തത്.
ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്നുള്ളത് അന്വേഷണ സംഘം പിന്നീട് തീരുമാനിക്കും.കോയമ്പത്തൂരില്‍ വെച്ച് നേരത്തെ ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. അവയവ വില്‍പ്പന നടത്തിയതിന് ശേഷം ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. ഇയാള്‍ ഇടനിലക്കാരനായി നിന്നതായും അന്വേഷണ സംഘം സംശയി്കുന്നു.






