
കോട്ടയം : പാലായില്‍ ജോസ് കെ മാണിക്കെതിരെ ഫളക്സ് ബോര്‍ഡ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ മാണി നാടിന് അപമാനമെന്ന് പറയുന്ന ഫ്ലക്സിൽ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യവുമുണ്ട്. പാലാ പൗരാവലിയുടെ പേരിൽ നഗരത്തിന്റെ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ജോസ് കെ. മാണിയുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് സി.പി.എം. തനിക്കെതിരെ നടപടി എടുത്തതെന്ന് ബിനു പുളിക്കക്കണ്ടം.ചില ആളുകളുടെ താല്പര്യങ്ങൾ കണക്കിലെടുത്താണ് പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയെന്നും ബിനു ആരോപിച്ചു. സിപിഎം തീരുമാനങ്ങളെ വിമർശിക്കില്ല. പാർട്ടിയുടെ വെറും ബ്രാഞ്ച് അംഗത്തെ വേണോ, ഒരു രാഷ്ട്രീയ പാർട്ടിയുള്ള ജോസ് കെ. മാണിയെ വേണോ എന്ന് പാർട്ടിക്ക് തോന്നിയിട്ടുണ്ടാകും. പ്രദേശിക സിപിഎം പ്രവർകർക്ക് തീരുമാനത്തിൽ അതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെയും ഇടതുപക്ഷവിരുദ്ധ സമീപനത്തിന്റെയും പേരിലാണ് ബിനുവിനെതിരായ നടപടിയെന്ന് സി.പി.എം. പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എം. ജോസ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. നേരത്തേ, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ ബിനു പുളിക്കകണ്ടം പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുത്തത്.






