
പെരിന്തല്‍മണ്ണ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ദശാബ്ദം കൊണ്ട് ഇടതുപക്ഷസാന്നിധ്യത്തിന് വലിയ തിരിച്ചടി ഉണ്ടായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. പാര്‍ലമെന്റ് അംഗങ്ങൾ 43 -ൽ നിന്ന് മൂന്നായി കുറഞ്ഞു. ഇന്ത്യൻ വലതുപക്ഷത്തിന് ഇടതുപക്ഷത്തെ തകർക്കാനായി.തീവ്ര വലതുപക്ഷത്തിന് മേൽക്കൈയ്യുള്ള രാജ്യത്ത് കേരളത്തിൽ മാത്രം പിടിച്ചു നിൽക്കാനായി.
വോട്ടല്ല കാര്യം, തെറ്റുകൾ പറയണം.ഹിന്ദു വർഗീയവാദികൾക്കും മുസ്ലിം വർഗീയ വാദികൾക്കും ഭരണത്തുടർച്ച ഇഷ്ടപ്പെട്ടില്ല. ഇടതുപക്ഷ അടിത്തറ തകർക്കാൻ എല്ലാവരും യോജിക്കുന്നു.വലതുപക്ഷ ആശയത്തിന് കേരളത്തിൽ മേൽക്കൈ കിട്ടുന്നു. പെരിന്തൽമണ്ണയില്‍ ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . പാര്‍ലമെന്റ് അംഗങ്ങളെക്കൊണ്ട് മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. പുറത്ത് ബഹുജന പ്രതിരോധങ്ങളുടെ ഭാഗമാവണമെന്നും അദ്ദേഹം പറഞ്ഞു . ആഗ്രഹിച്ച വിജയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കിട്ടിയില്ല.തെറ്റുകൾ കണ്ടെത്തി തിരുത്തണമെന്നും എ.വിജയരാഘവൻ പറഞ്ഞു.
അതേസമയം ലോക് സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ സിപിഐഎം നാലു സീറ്റ് ലഭിച്ചു. കേരളത്തിലെ ഒന്നിനു പുറമേ തമിഴ്നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിൽ ഒരിടത്തുമാണ് സിപിഐഎം ജയിച്ചത്. രാജസ്ഥാനിൽ ജയിച്ചതോടെ സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ നാലു സംസ്ഥാനങ്ങളിൽ സിപിഐഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതിനാലാണ് നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. എന്നാൽ ബംഗാളിൽ 2026 ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയാണ് ആശ്വാസമായി രാജസ്ഥാനിലെ വിജയം.
സികാറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനിൽ കൂടി സംസ്ഥാന പദവി ലഭിക്കും. ബംഗാളിൽ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നാലിടത്ത് സംസ്ഥാന പാർട്ടിയായി തുടരാം. തമിഴ്നാട്ടിൽ നിന്ന് രണ്ടു സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്ഥാന പാർട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്ഥാന പാർട്ടി പദവിയുണ്ട്.






