
പട്ന; സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യസ സ്ഥാപനങ്ങളിലും സംവരണം അന്‍പത് ശതമാനത്തില്‍ നിന്ന് 65 ശതമാനമായി ഉയര്‍ത്തി ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച നിയമ ഭേദഗതി പട്ന ഹൈക്കോടതി അസാധുവാക്കി. 50 ശതമാനത്തില്‍ കവിയരുത് സംവരണം എന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാമ് ഈ ഉത്തരവ്.ദലിത് , പിന്നാക്ക വിഭാഗ , ഗോത്ര സംവരണം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.കഴിഞ്ഞ നവംബറില്‍ ഇത് സംബന്ധിച്ചുള്ള നിയമം കൊണ്ടുവരികയായിരുന്നു.
സംവരണം അന്‍പതു ശതമാനത്തിനു മുകളില്‍ ഉയര്‍ത്തിയത് ഭരണഘടനയുടെ 14, 16, 20 അനുഛേദങ്ങളുടെ ലംഘനമാണെന്ന വാദമാണ്, ഹര്‍ജി നല്കിയവര് ഉയര്‍ത്തിയത്. തുല്യതയ്ക്കുള്ള അവകാശം, ജോലിക്കു തുല്യാവസരം ലഭിക്കുന്നതിനുള്ള അവകാശം എന്നിവയ്ക്കു വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.






