
അഹമ്മദാബാദ്; സാമ്പാറില്‍ ചത്ത എലിയെ ലഭിച്ചെന്ന് ആരോപണം. എലിയെ കണ്ടെത്തിയ അഹമ്മദാബാദിലെ പ്രശ്സ്തമായ ഭക്ഷണശാലയില്‍ നിന്നാണ്. നിക്കോളിലെ ദേവി ദോസ റെസ്റ്റോറന്റില്‍ നിന്നാണ് ചത്ത എലിയെ ലഭിച്ചതെന്ന് ഉപഭോക്താവ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ബെംഗളൂരുവിലെ ആമസോണ്‍ ബോക്സിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതും വലിയ വാര്‍ത്തയായിരുന്നു. പിന്നാലെയാണ് സമ്പാറില്‍ എലിയെ ലഭിച്ചത്.
ഉപഭോക്താവ് അംദവാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനെ (എഎംസി) വിവരമറിയിക്കുകയും പ്രതികരണമായി ആരോഗ്യവകുപ്പ് റെസ്റ്റോറന്റ് ഉടമയ്ക്ക് ആരോഗ്യ ശുചിത്വ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലായി.






