
തുടര്‍ച്ചയായ നിര്‍ഭാഗ്യങ്ങളുടെ പതിവ് ഇരകളായ ദക്ഷിണാഫ്രിക്ക പക്ഷേ ഇത്തവണ പടിക്കല്‍ കൊണ്ടുപോയി കലമുടയ്ക്കുന്ന പരിപാടി അവസാനിപ്പിച്ചു. സെമിഫൈനലില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്തുവാരി ടി20 ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. അഫ്ഗാനിസ്ഥാന് ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ച തകര്‍പ്പന്‍ ബൗളിംഗിന്റെയും ഫീല്‍ഡിംഗിന്റെയും മികവില്‍ എതിരാളികളെ മുക്കിയാണ് പ്രോട്ടീസ് കലാശപ്പോരിന് എത്തിയത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 56 റണ്‍സിന് പുറത്താക്കി 8.1 ഓവറില്‍ ലക്ഷ്യം ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ഒമ്പത് വിക്കറ്റിനായിരുന്നു ജയം. ഓസ്ട്രേലിയയും ബംഗ്ളാദേശും അടക്കം വമ്പന്മാരെ അട്ടിമറിച്ച് സെമിയില്‍ എത്തിയ അഫ്ഗാനിസ്ഥാന് പക്ഷേ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിന് മുന്നില്‍ പാടെ തകര്‍ന്നു ടി20 ലോകകപ്പ് സെമിയിലെ ഏറ്റവും ദുര്‍ബ്ബലമായ സ്കോര്‍ എന്ന മോശം റെക്കോഡും നേടിയാണ് മടങ്ങിയത്. അവരുടെ ടോപ് 13 റണ്‍സുള്ള എക്സ്ട്രായും പത്ത് റണ്‍സ് എടുത്ത ഒമറൈസിയും ആയിരുന്നു.
ആദ്യ അഞ്ച് ഓവറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ അഫ്ഗാന് ബാറ്റിംഗില്‍ അഞ്ചുപേര്‍ വീണിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരായ ജെന്‍സണും ഷംസിയും മൂന്ന് വിക്കറ്റുകള്‍ വീതവും നോര്‍ജേയും റബാഡയും ഇരട്ടവിക്കറ്റുകളുമായും അഫ്ഗാനിസ്ഥാന് നിരയെ തകര്‍ത്തുവിട്ടു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ദക്ഷിണാഫ്രിക്ക ഏതെങ്കിലും ഐസിസി ടൂര്‍ണമെന്റില്‍ ഫൈനലില്‍ കടന്നിട്ടുള്ളത്.
ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിജയ മാര്‍ജിനാണിത്. 2012ല്‍ ഹംബന്‍ടോട്ടയില്‍ സിംബാബ്വെയ്ക്കെതിരെ 10 വിക്കറ്റിന് വിജയിച്ചതിന് ശേഷം ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകളുടെ രണ്ടാമത്തെ വലിയ വിജയം കൂടിയാണിത്.





