
കൊല്ലം; കടയ്ക്കലില്‍ മദ്യവയസ്കന്റെ ജീര്‍ണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. ബൈജുവാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. തൂങ്ങി മരിച്ചതിന്റെ തെളിവുകള്‍ സ്ഥലത്ത് നിന്ന് ലഭിച്ചതായി പോലീസ് പറഞ്ഞു. ജീര്‍ണിച്ചതിന് ശേഷം മൃതദേഹം നിലത്ത് വീണതാകുമെന്നാണ് കരുതുന്നത്.
അതേ സമയം എന്തെങ്കിലും മൃഗങ്ങള്‍ മൃതദേഹം കടിച്ചുവലിച്ചതായും സംശയിക്കുന്നുണ്ട്. ഒരാഴ്ച്ചയായി ബൈജുവിനെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നുനിരന്തരം ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് സഹോദരന് ബിജു വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.






