
കൊച്ചി: കരുവണ്ണൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇഡി കേസിൽ പ്രതിയാകും. അടുത്തഘട്ടം കുറ്റപത്രത്തിൽ പേരുൾപ്പെടുത്തും. കേന്ദ്ര അന്വേഷണ ഏജൻസികളെ മൊത്തത്തിൽ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണെന്നും വിഷയത്തിൽ രാഷ്ട്രീയപരമായും നിയമപരമായും നീങ്ങുമെന്നും എം എം വർഗീസ് പറഞ്ഞു.
കരിവണ്ണൂരിലെ കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയിൽ പാർടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടെത്തൽ. എം എം വർഗീസിന്റെ് പേരിലുളള പാർടി ഭൂമി ഇഡി കണ്ടെത്തിയിരുന്നു, സിപിഎമ്മിന്റെ് 8 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. കരുവന്നൂരില്‍ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ട് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. . കളളപ്പണ ഇടപാടിൽ പാർട്ടി ജില്ലാ നേതൃത്തിന് അറിവുണ്ടെന്നും ഇഡി വ്യത്തങ്ങൾ പറയുന്നു
അതേസമയം കഴിഞ്ഞ ദിവസം ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയതില്‍ പാര്‍ട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും ഉള്‍പ്പെടും. ഇതിനുപുറമെ പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള എട്ട് ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു. 60 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. മരവിപ്പിച്ചതില്‍ കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകള്‍ ഉള്‍പ്പെടും. ഇതിനുപുറമെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ട്, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചു.






