കര്‍ണാടക സർക്കാരിലെ നേതൃമാറ്റ തർക്കത്തിൽ പരസ്യ പ്രതികരണങ്ങൾ തുടർന്നാൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രിമാർക്കും എം.എൽ.എമാർക്കും മുന്നറിയിപ്പ് നല്കി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ . കെ പി സി സി അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാർ ഹൈക്കമാൻഡിന്റെ നിർദേശത്തെ തുടർന്നാണ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. വിഷയത്തിൽ പരസ്യ പ്രതികരണം ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കർണാടക കോൺഗ്രസിൽ സർക്കാരിലെ നേതൃമാറ്റത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഹൈക്കമാൻഡിന്റെ ഇടപെടൽ ഉണ്ടായത്. ഇരു വിഭാഗങ്ങളായി തിരിഞ്ഞുള്ള പരസ്യ പോര് തുടർന്നാൽ പാർട്ടിക്കും, സർക്കാരിനും ഗുണകരമാകില്ലെന്ന് ദേശീയ നേതൃത്വത്തം വിലയിരുത്തി.
ഡി.കെ ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Comments