
സ്ത്രീധനത്തിനെതിരേ ശക്തമായ നിയമമുണ്ടെങ്കിലൂം എത്ര കിട്ടിയാലും മതിയാകുകേലാത്ത അനേകര്‍ ഉള്ള നാടാണ് ഇന്ത്യ. പെണ്വീട്ടുകാരില് നിന്നും മാക്സിമം അടിച്ചുമാറ്റാന്‍ വെമ്പുന്ന പുരുഷന്മാരുടെ ലോകത്ത് ഏറെ വ്യത്യസ്തനാണ് രാജസ്ഥാനിലെ ജയ്്നാരായണ് ജഖര്‍. വിവാഹം കഴിക്കാന്‍ വധുവില്‍ നിന്നും സ്ത്രീധനം വാങ്ങിയില്ലെന്ന് മാത്രമല്ല വധുവിനെ കഷ്ടപ്പെട്ട് പഠിപ്പിച്ച് പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ നോക്കുന്ന കാര്യത്തില്‍ പുതിയൊരു മാതൃക സൃഷ്ടിക്കാനും താലി കെട്ടിയവളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ദന്ത രാംഗഢിലെ ജയ് നാരായണ്‍ ജഖര്‍ എന്ന വരന് വിവാഹ സമയത്ത് വധുവില്‍ നിന്ന് ആകെ സ്ത്രീധനം വാങ്ങിയത് ഒരു രൂപയും ഒരു തേങ്ങയുമായിരുന്നു. ജോലി കിട്ടിയാല്‍ സമ്പാദിക്കുന്ന വരുമാനം മാതാപിതാക്കള്‍ക്ക് അയച്ചുകൊടുക്കാനും അയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടു. സ്ത്രീധനരഹിതമായ ഈ വിവാഹത്തിന് സംസ്ഥാനമൊട്ടാകെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.
ജയ് നാരായണ്‍ ജാഖര്‍ പൊതുക്ഷേമ വകുപ്പില്‍ ജൂനിയര്‍ എഞ്ചിനീയറാണ്. വധു അനിത വര്‍മയാകട്ടെ ബിരുദാനന്തര ബിരുദധാരിയും. വിദ്യാഭ്യാസം നേടുന്നത് ഇന്നത്തെ കാലത്ത് സമ്പത്തിനേക്കാള്‍ കുറവല്ലെന്നും അനിതയുടെ മാതാപിതാക്കളാണ് അവളെ നന്നായി വളര്‍ത്തിയതെന്നും ബിരുദാനന്തര ബിരുദം നേടാന്‍ സഹായിച്ചെന്നും വരന് പറഞ്ഞു.
പിഡബ്ല്യുഡിയില്‍ ജെഇ ആയിരുന്ന ജയ് നാരായണ്‍ ജാഖര്‍ വിവാഹിതനായത് വെറും ഒരു രൂപയും ഒരു തേങ്ങയും കൊണ്ടാണ്. സ്ത്രീധന രഹിത വിവാഹമാണ് വരന്റെ വീട്ടുകാര്‍ ആദ്യം നിര്‍ദ്ദേശിച്ചത് എന്ന് അനിത പറഞ്ഞു. ബിരുദാനന്തര ബിരുദത്തിന് ശേഷം അനിത സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുകയാണെന്ന് പറയപ്പെടുന്നു. ജോലി ലഭിച്ചാല്‍ ഒരു വര്‍ഷത്തെ ശമ്പളം മാതാപിതാക്കള്‍ക്ക് നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ പറഞ്ഞു.
സിക്കാറിലും ജയ്പൂരിലും രാജസ്ഥാനിലെമ്പാടും ഈ അതുല്യമായ വിവാഹത്തെ പ്രശംസിക്കുന്നു. ദന്ത രാംഗഡ് എംഎല്‍എ വീരേന്ദ്ര സിംഗും വധൂവരന്മാരുടെ ഈ തീരുമാനത്തെ പ്രശംസിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീധനം എന്ന ദുരാചാരം തുടച്ചുനീക്കാനുള്ള നല്ല ചുവടുവയ്പ്പാണെന്ന് എംഎല്‍എ തന്നെ അവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.






