കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചത്തിനനുസരിച്ച് ജൂലൈ മാസത്തില്‍ കേരളത്തില്‍ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ അധികം ലഭിക്കാന്‍ സാധ്യത.പൊതുവെ രാജ്യത്ത് സാധാരണയില്‍ അധികം മഴയ്ക്കാണ് സാധ്യത. പസഫിക്ക് സമുദ്രത്തില്‍ ENSO പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ ( IOD ) പ്രതിഭാസവും ജൂലൈ മാസത്തില്‍ ന്യൂട്രല്‍ സ്ഥിതിയില്‍ തുടരാന്‍ സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ജൂണ്‍ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിച്ചിരുനെങ്കിലും ജൂണ്‍ മാസത്തില്‍ കേരളത്തില്‍ 25% മഴ കുറവായിരുന്നു.അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

Comments