ശബരിമല: റോപ്പ്വേ നടപ്പിലാക്കാനുള്ള തടസം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. റോപ്പ്വേ വിഭാവനം ചെയ്ത ശേഷം വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിര്‍മ്മാണം ടെണ്ടര്‍ നടപടിയിലേക്കു കടന്നത്. എന്നാല്‍ പരിഹാര വനവല്‍ക്കരണത്തിന് ചിന്നക്കനാലില്‍ കണ്ടെത്തിയ ഭൂമി നല്‍കാനാവില്ലെന്നാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
എന്തു വില കൊടുത്തും റോപ്പ്വേ നടപ്പിലാക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ ഇടപെടുത്തി തടസങ്ങള്‍ നീക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. ചിന്നക്കനാലില്‍ പരിഹാര വനവല്‍ക്കരണത്തിന് വസ്തു ലഭിക്കാന്‍ വേണ്ട തടസം നീക്കുന്നതിന് സര്‍ക്കാരുമായി ആലോചിച്ച് നീങ്ങാനാണ് ബോര്‍ഡിന്റെ ആലോചന. റോപ്പ്വേയ്ക്ക് 4.53 ഹെക്ടര്‍ വനഭൂമിയാണ് വേണ്ടത്.
ഇതില്‍ 3.74 ഹെക്ടറും രണ്ടാംഘട്ടത്തില്‍ 0.7862 ഹെക്ടറും റവന്യൂ ഭൂമി കണ്ടെത്തി വനവല്‍ക്കരണം നടത്തി വനംവകുപ്പിന് കൈമാറണം. ഇതിനായി ഇടുക്കി ചിന്നക്കനാലിലാണ് പരിഹാര വനവല്‍ക്കരണത്തിന് ഭൂമി കണ്ടെത്തിയത്. കലക്ടറുടെ അനുമതി ലഭിച്ചാല്‍ റവന്യൂ വകുപ്പ് വനം വകുപ്പിന് വിശദാംശങ്ങള്‍ അറിയിക്കും. വനം വകുപ്പ് പരിശോധന നടത്തി ഭൂമി വനവല്‍ക്കരണത്തിന് യുക്തമെന്ന് കണ്ടെത്തുന്ന പക്ഷം റവന്യൂ വകുപ്പ് ഭൂമി വനം വകുപ്പിന് കൈമാറും. ഭൂമിയുടെ വില ദേവസ്വം ബോര്‍ഡ് അടയ്ക്കണം.
തുടര്‍ന്ന് കേന്ദ്ര വനംവകുപ്പിന്റെ അനുമതിയ്ക്കായി അപേക്ഷ നല്‍കും. അനുമതി ലഭിച്ചാലുടന്‍ റോപ്പ്വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. 2.7 കിലോമീറ്റര്‍ ദൂരമുള്ള റോപ്പ്വേയ്ക്ക് അഞ്ചു ടവറുകളാണുള്ളത്. പമ്പ ഹില്‍ടോപ്പില്‍ നിന്നും ആരംഭിച്ച് സന്നിധാനത്ത് മാളികപ്പുറം ഭാഗത്തെ പോലീസ് ബാരക്കിന് പുറകില്‍ അവസാനിക്കുന്ന റോപ്പ്വേയ്ക്ക് അഞ്ച് ടവറുകളാണ് വേണ്ടത്.

Comments