
കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള സീരിയലുകളിലെ താരങ്ങളെയും അവര്‍ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണ് സ്നേഹിക്കുന്നത്. ജനപ്രിയ പരമ്പരയായ ഗീത ഗോവിന്ദം അത്തരത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ്. ആ ഒരൊറ്റി സീരിയലിലൂടെ താരമായി മാറിയ നടിയാണ് ബിന്നി സെബാസ്റ്റ്യന്‍. ബിന്നി ഇന്ന് മലയാളികളുടെ ഗീതുവാണ്. തന്റെ ആദ്യ സീരിയലായ ഗീത ഗോവിന്ദത്തിലേക്ക് തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഡോക്ടറായിരുന്ന ബിന്നി എത്തിയത്. ജോലി ഉപേക്ഷിച്ച് താരം എംബിബിഎസ് പഠിച്ചത് ചൈനയിലായിരുന്നു. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് ബിന്നി. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും റീല്‍സുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമില്‍ ബിന്നി പങ്കുവെച്ച ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സിമ്പിള്‍ സാരിയില്‍ എലഗന്റ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. റോക്കി ഓര് റാണി എന്ന സിനിമയിലൂടെ ആലിയ ഭട്ട് ട്രെന്‍ഡിംഗാക്കി മാറ്റിയ ഫാൻസി മൾട്ടി കളർബ്ലോക്ക് ഡിസൈനർ പ്യുവർ ജോർജറ്റ് സാരിയിലാണ് ബിന്നി തിളങ്ങുന്നത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്.
400 എപ്പിസോഡുകളും കടന്ന് മികച്ച വിജയത്തോടെ മുന്നേറുകയാണ് ഗീത ഗോവിന്ദം.






